പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 17 വിദ്യാർത്ഥികളും ഒരു അധ്യാപികയും മരിച്ചു. അപകടത്തിൽ പന്ത്രണ്ടിലധികം ആളുകൾക്ക് പരിക്കേറ്റു.
വ്യാഴാഴ്ച നഗരത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. മരിച്ച വിദ്യാർത്ഥികളെല്ലാം 13 വയസ്സിന് താഴെയുള്ളവരാണെന്ന് പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടികളുടെയും അധ്യാപികയുടെയും മരണം സംഭവിച്ചിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീഴാനുണ്ടായ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Leave a Reply