കാസർകോട്: ദീപാവലി ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ആകർഷകമായ ഓഫറുകളുമായി ശോഭിക വെഡിങ്സ്. ദീപാവലിയുടെ ഭാഗമായി ശോഭിക വെഡിങ്സ് ഒരുക്കുന്ന ‘സ്വീറ്റ് ദിവാലി സെയിൽ’ ഫെസ്റ്റിവലിന് കാസർകോട് ഷോറൂമിൽ തുടക്കമായി. കാസർകോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ സി.വി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ട്രെൻഡിയും വൈവിധ്യപൂർണ്ണവുമായ വസ്ത്രശേഖരമാണ് ഉപഭോക്താക്കൾക്കായി ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളുടെ തനിമയും ആധുനിക ഫാഷൻ ട്രെൻഡുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ കളക്ഷനുകൾ ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമായ വിവിധ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള വസ്ത്രങ്ങൾ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം നൽകും.
കുടുംബസംഗമങ്ങൾക്കും ഉത്സവവേളകൾക്കും സമ്മാനങ്ങൾ നൽകുന്നതിനും അനുയോജ്യമായ വസ്ത്രങ്ങൾ മികച്ച വിലക്കുറവിലും ആനുകൂല്യങ്ങളിലും സ്വന്തമാക്കാൻ ഈ ഫെസ്റ്റിവലിലൂടെ സാധിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ശോഭിക വെഡിങ്സ് ഡയറക്ടർ ഹാഷിർ ഫജർ, ഷോറൂം മാനേജർമാരായ അംജദ് അലി, രാജേഷ് യു. എന്നിവർ പങ്കെടുത്തു.













Leave a Reply