അംഗഡിമുഗര്‍: യുവകവി യോഗീഷ എം.എസിന്റെ ‘എന്റെ കടലും കരയും’ എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തല്‍ ചടങ്ങ് അംഗഡിമുഗര്‍ ഖത്തീബ് നഗര്‍ ബി.കെ. മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിയില്‍ വെച്ച് നടന്നു.
ജില്ലാ ലൈബ്രറി പ്രവര്‍ത്തക സമിതി അംഗം ബഷീര്‍ കൊട്ടുടല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.എം. സയീദ് പുസ്തക പരിചയം നടത്തി. ചടങ്ങില്‍ കവി യോഗീഷയെ ആദരിച്ചു. പി. മഹ്‌മൂദ് മിലിട്ടറി, പ്രേമ എസ്. റായ്, പി.ബി. മുഹമ്മദ്, സൂര്യ റായ്, ഡി. പ്രഭാകര എന്നിവര്‍ സംസാരിച്ചു.













Leave a Reply