സൂര്യാസ്തമയത്തിന് പിന്നാലെ പടിഞ്ഞാറൻ ആകാശത്ത് അപൂർവ്വവും മനോഹരവുമായ ഖഗോള വിസ്മയത്തിന് സാക്ഷ്യം വഹിച്ച് നാട്. നേർത്ത ചന്ദ്രക്കലയ്ക്ക് തൊട്ടടുത്തായി അതിശോഭയോടെ ഒരു നക്ഷത്രം പോലെ തിളങ്ങിനിൽക്കുന്ന ശുക്ര ഗ്രഹമാണ് (Venus) ആകാശനിരീക്ഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദൃശ്യവിരുന്നൊരുക്കിയത്.
ജ്യോതിശാസ്ത്രത്തിൽ ‘ചന്ദ്ര-ശുക്ര സംയോഗം’ (Moon-Venus Conjunction), ‘ശുക്ര ഭേദനം’ (Lunar Occultation of Venus) എന്നീ പേരുകളിലാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ ചന്ദ്രനും ശുക്രനും ഒരേ നേർരേഖയിൽ വളരെ അടുത്തായി വരുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.
വൈകുന്നേരത്തോടെ ചന്ദ്രന്റെ പിന്നിലേക്ക് മറഞ്ഞ ശുക്രൻ, പിന്നീട് ചന്ദ്രക്കലയുടെ വെളിച്ചമുള്ള ഭാഗത്തുനിന്ന് അതിശോഭയോടെ പുറത്തുവരികയായിരുന്നു. നേർത്ത ചന്ദ്രക്കലയും അതിനൊപ്പം പ്രകാശിക്കുന്ന ശുക്രനും ചേർന്നുള്ള ഈ കാഴ്ച നഗ്നനേത്രങ്ങൾ കൊണ്ടും സ്മാർട്ട്ഫോൺ ക്യാമറകൾ കൊണ്ടും വ്യക്തമായി കാണാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിലും ഈ മനോഹര ദൃശ്യത്തിന്റെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു
















Leave a Reply