53 വര്‍ഷത്തിന് ശേഷം ആര്‍ട്ടിമിസ് 2 ദൗത്യത്തിലെ സഞ്ചാരികള്‍ ഭൂമിയുടെ അത്യപൂര്‍വ്വമായ ചിത്രം പകര്‍ത്തി

ഭൂമിയെ ഒരൊറ്റ ഫ്രെയിമില്‍ ലഭിച്ചതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം. 53 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു ചിത്രം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ ഭൂമിക്ക് പുറത്തെ പ്രഭാവ വലയത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ആ പ്രഭാ വലയം. ഭൂമിയെ ചുറ്റിക്കിടക്കുന്ന അന്തരീക്ഷത്തിന്റെ പാളികളില്‍ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുമ്പോഴാണ് (Scattering of light) ഇത്തരമൊരു നേര്‍ത്ത വലയം ദൃശ്യമാകുന്നത്. ബഹിരാകാശത്തിന്റെ കറുത്ത പശ്ചാത്തലത്തില്‍, നീല നിറത്തിലുള്ള ഈ നേര്‍ത്ത പാളി ഭൂമിയെ ഒരു പുതപ്പുപോലെ പൊതിഞ്ഞിരിക്കുന്നത് വ്യക്തമായി കാണാം.

Leave a Reply

Your email address will not be published. Required fields are marked *