100 ശതമാനം ഡീപ്ഫേക്ക്; നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് ഗ്രോക്ക്

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് റിപ്പോര്‍ട്ട്. എക്സിന്റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കാണ് ഈ വീഡിയോ എഐ നിര്‍മിതമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. കോഫിയുമായുള്ള നെതന്യാഹുവിന്റെ പുതിയ വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ ഡീപ്ഫേക്കാണെന്ന ഉത്തരമാണ് ലഭിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെല്‍ അവീവിലെ കോഫി ഷോപ്പില്‍ നിന്നുള്ള നെതന്യാഹുവിന്റെ വീഡിയോ പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ എഐയാണെന്ന ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

മിഷ് എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് ഗ്രോക്കിനോട് നെതന്യാഹുവിന്റെ വീഡിയോ ഒറിജിനല്‍ ആണോ അല്ലയോ എന്ന ചോദ്യം ചോദിക്കുന്നത്. ഡീപ്ഫേക്കാണെന്ന് ഗ്രോക്ക് ഉത്തരം നല്‍കിയപ്പോള്‍ ഉറപ്പാണോ എന്ന് മിഷ് വീണ്ടും ചോദിക്കുന്നുണ്ട്. തുറന്ന് ‘100ശതമാനം ഡീപ് ഫേക്കാണ്’ എന്ന മറുപടിയാണ് ഗ്രോക്ക് നല്‍കിയത്. ‘ഇത് 100 ശതമാനവും അഡ്വാന്‍സ്ഡായിട്ടുള്ള എഐ ഡീപ്ഫേക്കാണ്. ഇങ്ങനൊരു സംഭവം നിലവിലില്ല. ഇത് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല’, എന്ന മറുപടിയാണ് ഗ്രോക്ക് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *