ദുബായ്: പ്രവാസ ലോകത്തെ ആലംപാടിക്കാരുടെ കായിക കൂട്ടായ്മയായ ആസ്ക്ക് ആലംപാടി ജി.സി.സി പ്രീമിയർ ലീഗ് 2026 സീസൺ 4-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. സേഫ് ലൈൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡോ. അബൂബക്കർ കുറ്റിക്കോൽ, ആസ്ക്ക് ജി.സി.സി പ്രസിഡന്റ് മുഹമ്മദ് ആലംപാടിക്ക് ലോഗോ കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ദുബായിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്ര മെനത്ത്, യാസീൻ സി.എച്ച്., ഔഫു കുഹിത്താസ്, മുനീർ ഖത്തർ, സിദ്ദി ബെൽപു തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
സീസൺ 4 പോരാട്ടങ്ങൾ നവംബർ 7-ന് അജ്മാനിലെ ഡോൺ ഗ്രൗണ്ടിൽ വെച്ച് അരങ്ങേറും. പ്രമുഖ സ്ഥാപനമായ വെൽക്കം ഗ്രൂപ്പാണ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ. ആകർഷകമായ പോളിറ്റ് ട്രോഫിക്കുവേണ്ടി ജി.സി.സിയിലെ വിവിധ ടീമുകൾ മൈതാനത്ത് മാറ്റുരയ്ക്കും.
പ്രവാസ മണ്ണിലെ ആലംപാടിക്കാരുടെ സൗഹൃദവും കായിക ഐക്യവും ഊട്ടിയുറപ്പിക്കുന്ന ഈ പ്രീമിയർ ലീഗ്, ആവേശകരമായ മത്സരങ്ങൾക്കും മികച്ച കായിക നിമിഷങ്ങൾക്കും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. കായികപ്രേമികളുടെ സജീവ പങ്കാളിത്തത്തോടെ ടൂർണമെന്റ് വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.














Leave a Reply