കാസർകോട്: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കാസർകോട് ഡിപ്പോയ്ക്ക് മുന്നിൽ റോഡ് ഉപരോധിച്ച ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി, രമണി ബളാൽ, പ്രമീള മജൽ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 25 പ്രവർത്തകർക്കുമെതിരെയാണ് കാസർകോട് ടൗൺ പോലീസ് സ്വമേധയാ കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫിന്റെ പ്രകടനപത്രികയിൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.
കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ റോഡ് ഉപരോധം; ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്













Leave a Reply