ഭാര്യയെ ഫോണ്‍ വിളിക്കുന്നത് ചോദ്യം ചെയ്ത വിരോധം: വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചന്ദനക്കാംപാറയിലെ ബിജോയ് കുര്യന്‍ (44), ഏറ്റുപാറയിലെ പാത്തിക്കല്‍ അക്കായി എന്ന നിതിന്‍ മാത്യു (33), ഇക്കായ് എന്ന നിബിന്‍ മാത്യു (33) എന്നിവരെയാണ് പയ്യാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പയ്യാവൂര്‍ ടൗണിലെ വളം വ്യാപാരിയായ പുതുക്കുളത്തില്‍ ജയരാജ (44)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബിജോയ് കുര്യന്‍ തന്റെ ഭാര്യയെ ഫോണ്‍ വിളിക്കുന്നത് ചോദ്യം ജയരാജന്‍ ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിലാണ് അക്രമം നടത്തിയതെന്നാണ് ജയരാജന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *