കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽ കുമാറിന് ഡി.ഐ.ജി.യുടെ പ്രശംസാപത്രം

കണ്ണൂർ: സങ്കീർണ്ണമായ കൊലപാതക കേസ് കാര്യക്ഷമമായി അന്വേഷിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയ കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഡിവൈ.എസ്.പി. എം.വി. അനിൽ കുമാറിന് ഉന്നതതല അംഗീകാരം. കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കെ. കാർത്തിക് അദ്ദേഹത്തിന് പ്രശംസാപത്രം നൽകി ആദരിച്ചു.

അനിൽ കുമാർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിക്കവെ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് ഈ നേട്ടം. വിശദവും സൂക്ഷ്മവുമായ അന്വേഷണത്തിലൂടെ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

തലശ്ശേരി അഡീഷണൽ ജില്ലാ കോടതി-ഒന്ന് മുൻപാകെ നടന്ന വിചാരണയിലാണ് കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നും രണ്ടും മൂന്നും നാലും പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *