പെരിയ: അറിവാണ് ഏറ്റവും വലിയ പ്രതിരോധമെന്ന സന്ദേശമുയർത്തി പെരിയ എസ്.എൻ. കോളേജ് യൂണിയനും കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി വിദ്യാർത്ഥികൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ. ലത സ്വാഗതം ആശംസിച്ചു.
സൺറൈസ് ഹോസ്പിറ്റൽ ഒ.ബി.ജി. വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണകുമാരി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തേണ്ടതിന്റെ അനിവാര്യത, സ്വയം പരിശോധനാ രീതികൾ, കൃത്യമായ ജീവിതശൈലിയിലൂടെയുള്ള ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ഡോക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു.
ചടങ്ങിൽ സൺറൈസ് ഹോസ്പിറ്റൽ നോർത്ത് ക്ലസ്റ്റർ ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ, ബിജീഷ് കെ.കെ. എന്നിവർ ആശംസകൾ നേർന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാനും യുവതലമുറയിൽ ആരോഗ്യജാഗ്രത സൃഷ്ടിക്കാനും ഇത്തരം ബോധവൽക്കരണ പരിപാടികൾ ഉപകരിക്കുമെന്ന് അവർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ടും സംശയനിവാരണം കൊണ്ടും സെമിനാർ ശ്രദ്ധേയമായി.













Leave a Reply