പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. സുധീർ കുമാർ ചൗധരി കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ സേവനം ആരംഭിച്ചു

കാഞ്ഞങ്ങാട്: അസ്ഥി-സന്ധി ചികിത്സാ രംഗത്ത് 40 വർഷത്തെ പ്രവർത്തന പരിചയമുള്ള പ്രമുഖ ഓർത്തോപീഡിക് സീനിയർ കൺസൾട്ടന്റ് സർജൻ ഡോ. സുധീർ കുമാർ ചൗധരി കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ സേവനം ആരംഭിച്ചു. രോഗികൾക്ക് അത്യാധുനികവും സമഗ്രവുമായ അസ്ഥിരോഗ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സേവനം ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്.

ഹിപ്, നീ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ, ഓർത്തോപീഡിക് ട്രോമ കെയർ, സങ്കീർണമായ ഒടിവുകൾ, പോളിട്രോമ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ദീർഘകാല അനുഭവസമ്പത്തുള്ള വിദഗ്ദ്ധനാണ് ഡോ. സുധീർ കുമാർ ചൗധരി. കൂടാതെ കുട്ടികളിലെ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, സന്ധികളുടെ തേയ്മാനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും പ്രത്യേക ചികിത്സ ലഭ്യമാണ്.

തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ഒ.പി. സമയം. കൺസൾട്ടേഷനും കൂടുതൽ വിവരങ്ങൾക്കും 8921695437 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കാഞ്ഞങ്ങാട് അജാനൂർ കുശാവൻകുന്ന് രാംനഗർ റോഡിലാണ് സൺറൈസ് ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *