കാസർകോട് ജില്ലാ ക്രിക്കറ്റ് ലീഗ്: ആസ്ക് ആലംപാടി (ബി) ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ആലംപാടി: കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാന്യ മുണ്ടോട്ട് കെ.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന ഡിസ്ട്രിക്റ്റ് ലീഗ് (ഡിവിഷൻ ഇ) മത്സരങ്ങൾക്കുള്ള ആസ്ക് ആലംപാടി (AASC B) ടീമിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു.

കെ.സി.എ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി ടീം ക്യാപ്റ്റൻ റഹീമിന് ജേഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. തുടർന്ന് സംസാരിച്ച അദ്ദേഹം ജില്ലാ ലീഗിൽ ടീമിന് മികച്ച വിജയം ആശംസിച്ചു.

ചടങ്ങിൽ ആസ്ക് ജനറൽ സെക്രട്ടറി ഹവാസ് ആലംപാടി, എ ടീം ക്യാപ്റ്റൻ അബ്ദുൽ ഹമീദ്, മറ്റ് ക്ലബ്ബ് ഭാരവാഹികൾ, ടീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *