കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററി ജീവനക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോർട്ടർ അറസ്റ്റിൽ. റെയിൽവേ പാർസൽ ഓഫീസിലെ പോർട്ടറും പെരിയ രാരപ്പനടുക്കം ചെറുക്കപ്പാറ സ്വദേശിയുമായ കെ. ഇസ്‌മായിൽ (47) ആണ് പിടിയിലായത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന യുവതിയുടെ വിശ്രമമുറിയിലേക്ക് പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. മുറിയിലെത്തിയ ഇയാൾ യുവതിയെ കിടക്കയിലേക്ക് തള്ളിയിടുകയും ദേഹത്ത് കയറിപ്പിടിക്കുകയും ചെയ്തു. തുടർന്ന് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി.
പ്രതിയുടെ പിടിയിൽ നിന്ന് കുതറിയോടിയ യുവതി ഉടൻ തന്നെ മറ്റ് ജീവനക്കാരെയും അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) കെ. രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















Leave a Reply