തിരുവനന്തപുരം: കായിക യുവജനകാര്യ ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്.
വാർഡൻ കം ട്യൂട്ടർ (പുരുഷൻ / സ്ത്രീ), കെയർ ടേക്കർ (പുരുഷൻ / സ്ത്രീ), ക്ലീനിംഗ് & ഹൗസ് കീപ്പിംഗ്, ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, സ്പോർട്സ് സ്റ്റോർ കീപ്പർ, ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ, റീഹാബിലിറ്റേഷൻ നഴ്സിംഗ് അസിസ്റ്റന്റ്, ലൈബ്രേറിയൻ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 5-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി 0471-2326644 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.














Leave a Reply