മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: കാസർകോട് നിയോജക മണ്ഡലത്തിൽ നിന്ന് 2000 പ്രവർത്തകർ പങ്കെടുക്കും

കാസർകോട്: നവംബർ 8-ന് എറണാകുളത്ത് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ കാസർകോട് നിയോജക മണ്ഡലത്തിൽ നിന്നും 2000 പ്രതിനിധികൾ പങ്കെടുക്കും. കല്ലങ്കൈ സൺറോക്ക് ഹാളിൽ ചേർന്ന മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് നിയോജക മണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം.

നേതൃയോഗം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ മുസമ്മിൽ ഫിർദൗസ് നഗർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനസ് എതിർത്തോട് സ്വാഗതം പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വരും ദിവസങ്ങളിൽ പഞ്ചായത്ത്‌-മുനിസിപ്പൽ തല കൺവെൻഷനുകളും കോൺഫറൻസ് ഡ്രൈവും പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് ചടങ്ങിൽ വെച്ച് സ്വീകരണവും അനുമോദനവും നൽകി.

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എം ഇക്ബാൽ, ട്രഷറർ കെ.ബി കുഞ്ഞാമു ഹാജി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, ജില്ലാ പ്രസിഡന്റ്‌ ഹാഷിം ബംബ്രാണി, നേതാക്കളായ ഷംസുദ്ധീൻ കിന്നിംഗാർ, ജീലാനി കല്ലങ്കൈ, റൗഫ് ബാവിക്കര, ഹക്കീം മാര, കലന്തർ ഷാഫി, അനസ് കണ്ടത്തിൽ, ഖലീൽ ശൈഖ്, അബ്ബാസ് മൊഗർ, ശിഹാബ് പാറക്കട്ട, മൂസാ ബാസിത്ത്, മൊയ്തു അറഫ, റഹ്‌മാൻ പടിഞ്ഞാർ, ശരീഫ് ബി.എ, അൻസാഫ് കുന്നിൽ, നിയാസ് ചേരങ്കൈ, ഫൈസൽ ചെർക്കള, അർഷാദ് കന്യപ്പാടി, താജു ബെൽക്കാട്, സാലിഹ് എം.ഡി, ജുനൈദ് ചൂരി, ഷബീർ ബെള്ളൂർ, ശദീദ് കടവത്ത്, അബ്നാസ് കുന്നിൽ, ഹാഷിർ മൊയ്‌തീൻ, സിറാജ് ബദിയടുക്ക, അർഫാത്ത് കമ്പാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *