ദുബായ്: ആസ്ക് ആലംപാടി ജിസിസി പ്രീമിയർ ലീഗ് നാലാം സീസണിന് മുന്നോടിയായി ടൂർണമെന്റിൽ മത്സരിക്കുന്ന ടെക്സോൺ ടീമിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ദുബായിൽ നടന്നു. ദുബായിൽ സംഘടിപ്പിച്ച ചടങ്ങിൽ ടീം ഓണർ മുനീർ ടെക്സോൺ, ക്യാപ്റ്റൻ ഷാഹുൽ ഹമീദിന് ജേഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ ആസ്ക് ജിസിസി പ്രതിനിധി റാഷിദ് കന്നിക്കാട് (ചാച്ചി) മുഖ്യാതിഥിയായി സംബന്ധിച്ചു. ടീം ഓണർ റഹീം സി, മാനേജർ മഹറൂഫ് മേനത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ടീം അംഗങ്ങളും കായികപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.
നവംബർ ഏഴിന് അജ്മാനിലാണ് ആസ്ക് ആലംപാടി ജിസിസി പ്രീമിയർ ലീഗ് സീസൺ 4 മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിനായി മികച്ച തയ്യാറെടുപ്പുകളോടെയാണ് ടീം ടെക്സോൺ ഇത്തവണ കളത്തിലിറങ്ങുന്നത്. പ്രവാസലോകത്തെ ക്രിക്കറ്റ് പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് മത്സരങ്ങളെ കാത്തിരിക്കുന്നത്.















Leave a Reply