അബുദാബി: അബുദാബി കാസ്രോട്ടർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാസാന്ത്യ സ്വലാത്ത് വാർഷികവും മൗലിദ് മജ്ലിസും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ മുസ്ലിയാർ ബംബ്രാണ മുഖ്യാതിഥിയായി പങ്കെടുത്തു.
മൗലിദ് മജ്ലിസിന് ഫവാസ് ഫൈസി നിസാമിയും സ്വലാത്ത് മജ്ലിസിന് ഹാഫിള് ആഷിഖ് അബ്ദുൽ റഹ്മാൻ ഹൈതമിയും നേതൃത്വം നൽകി. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ലത്തീഫ് സി.എ സ്വാഗതവും ട്രഷറർ സൈനു ബേവിഞ്ച നന്ദിയും പറഞ്ഞു.
സാമൂഹിക, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖരും കൂട്ടായ്മയിലെ നിരവധി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.















Leave a Reply