റിയാദ് / ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി പ്രമുഖ എയർലൈനുകളായ ഇൻഡിഗോയും ആകാശ എയറും. വരും ദിവസങ്ങളിൽ യാത്ര ചെയ്യാനിരുന്ന പ്രവാസികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരെ ഈ തീരുമാനം ബാധിക്കും.
ഇൻഡിഗോ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി: സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും ഒക്ടോബർ 24 വരെയാണ് ഇൻഡിഗോ റദ്ദാക്കിയിരിക്കുന്നത്.
ആകാശ എയർ നിയന്ത്രണങ്ങൾ: ആകാശ എയർ തങ്ങളുടെ റിയാദ് സർവീസുകൾ ഒക്ടോബർ 24 വരെയും, ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 21 വരെയുമാണ് റദ്ദാക്കിയിട്ടുള്ളത്.
പെട്ടെന്നുള്ള സർവീസ് റദ്ദാക്കലുകൾ മൂലം ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിരവധി യാത്രക്കാർ പ്രതിസന്ധിയിലായിട്ടുണ്ട്. എയർലൈനുകളുടെ ഭാഗത്തുനിന്ന് ടിക്കറ്റ് റീഫണ്ട് അല്ലെങ്കിൽ ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അതാത് ട്രാവൽ ഏജൻസികളിൽ നിന്നോ എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ലഭ്യമാകും. സൗദിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ എയർപോർട്ടിലേക്ക് തിരിക്കും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
















Leave a Reply