കാസർകോട്: കാസർകോട് ചിത്താരി സ്വദേശിയായ യുവാവിനെ ദുബായിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെട്ടതായിരുന്നു ഫിറോസ്. എന്നാൽ ഏറെ നേരമായിട്ടും കാണാതിരിക്കുകയും സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിയുടെ പരിസരത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ ഫിറോസിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ കാറിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾക്കൊപ്പം ദുബായിൽ സൂപ്പർ മാർക്കറ്റ് ബിസിനസ് നടത്തിവരികയായിരുന്നു ഫിറോസ്. രണ്ട് വർഷം മുൻപായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.
















Leave a Reply