കണ്ണൂർ: വീട്ടുമുറ്റത്ത് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനമിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. തയ്യിൽ സ്വദേശി ഹൂറിൻ മഹ്ബൂബി ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ കണ്ണൂർ തയ്യിലിലാണ് അപകടം ഉണ്ടായത്. വീട്ടിനുള്ളിലായിരുന്ന കുട്ടി അപ്രതീക്ഷിതമായി പുറത്തേക്ക് ഓടിവരികയായിരുന്നു. ഈ സമയം പിതാവ് കാർ പിന്നോട്ടെടുക്കുകയായിരുന്നു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















Leave a Reply