നീലേശ്വരം – എടത്തോട് റോഡിൽ മൂന്ന് ദിവസം രാത്രികാല ഗതാഗത നിയന്ത്രണം

നീലേശ്വരം: നീലേശ്വരം – എടത്തോട് റോഡിലെ കോൺവെന്റ് ജംഗ്ഷനിൽ അടിയന്തര അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ റോഡിൽ മൂന്ന് ദിവസത്തേക്ക് രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2026 ഒക്ടോബർ 31, നവംബർ 01, നവംബർ 02 തീയതികളിൽ രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെയാണ് നിയന്ത്രണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (KRFB-PMU) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഈ സമയങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് ഇങ്ങനെ:

  • ചെറിയ വാഹനങ്ങൾ: ചായ്യോത്ത്, ആലിൻകീഴിൽ, വള്ളിക്കുന്ന് ഭാഗങ്ങളിലേക്ക് പോകുന്നതും വരുന്നതുമായ ചെറിയ വാഹനങ്ങൾ നീലേശ്വരം ഓവർബ്രിഡ്ജ് ഇറങ്ങി കൊട്ടുമ്പുറം റോഡ്, പട്ടേന, ആലിൻകീഴിൽ വഴി തിരിഞ്ഞുപോകണം.
  • വലിയ വാഹനങ്ങൾ: വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കും. ഇത്തരം വാഹനങ്ങൾ കോൺവെന്റ് – ചിറപ്പുറം – ആലിൻകീഴിൽ വഴിയും, പട്ടേന – നീലേശ്വരം ബ്ലോക്ക് ഓഫീസ് റോഡ് വഴിയും കടന്നുപോകേണ്ടതാണ്.

യാത്രക്കാർ നിർദ്ദേശിച്ച ബദൽ റൂട്ടുകൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് കെ.ആർ.എഫ്.ബി-പി.എം.യു കാസറഗോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *