മജൽ: മുസ്ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് മജൽ പതിനഞ്ചാം വാർഡ് മേഖല മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണ്ഡലം ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അബ്ബാസ് മൊഗ്രാൽ, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൂസ ബാസിത് എന്നിവർക്കാണ് സ്വീകരണം നൽകിയത്.
പരിപാടി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു. 15-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സിറാജ് മൂപ്പ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റ് അസ്ഫർ മജൽ സ്വാഗതം ആശംസിച്ചു.
സ്വീകരണത്തിന് അബ്ബാസ് മൊഗ്രാൽ, മൂസ ബാസിത് എന്നിവർ നന്ദി പറഞ്ഞു. ചടങ്ങിൽ 15-ാം വാർഡ് മുസ്ലിം ലീഗ് ട്രഷറർ ഹമീദ് എസ്.എം, ഭാരവാഹികളായ ഇഖ്ബാൽ ചൗക്കി, ലത്തീഫ് ആരിക്കാടി, ലത്തീഫ് ചേരങ്കൈ, സാക്കിർ, ഇംതിയാസ് മൂപ്പ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നയീമുദ്ദീൻ, അഞ്ചാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കരീം മജൽ, സലിം എം.എ, സായിദ് മജൽ, നസ്ബീ മജൽ, ആദിൽ, ഫഹാം, ഷിബു, മുഹന്നദ് മൂപ്പ തുടങ്ങിയവർ സംബന്ധിച്ചു.













Leave a Reply