കാസർകോട്: ലോക നഗരാസൂത്രണ ദിനാചരണത്തിന്റെ (ടൗൺ പ്ലാനിങ് ഡേ) ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു.
‘എന്റെ ടൗൺ എന്റെ സങ്കൽപ്പത്തിൽ’ എന്നതാണ് മത്സര വിഷയം. ഭാവിയുടെ നഗരവികസനത്തെയും ആസൂത്രണത്തെയും കുറിച്ചുള്ള വിദ്യാർത്ഥികളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് 1,500 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
താല്പര്യമുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉപന്യാസങ്ങൾ townplannerkasaragod@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.













Leave a Reply