കാസർകോട്: നാലു മാസം മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ സോഫ്റ്റ്വെയർ എൻജിനീയറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാൽ ഉദയംകുന്ന് ഝാൻസി ക്ലബ്ബിന് സമീപം താമസിക്കുന്ന വി. പ്രശാന്ത് (44) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പ്രശാന്തിനെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ചിണ്ടൻ – നാരായണി ദമ്പതികളുടെ മകനാണ്. സഹോദരൻ: പ്രകാശൻ (ഇന്ത്യൻ ആർമി). സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ വിഷമങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായത്തിനായി വിളിക്കുക: ദിശ ഹെൽപ്പ്ലൈൻ – 1056, ടെലി-മാനസ് – 14416).














Leave a Reply