കാഞ്ഞങ്ങാട്: അവധിക്ക് നാട്ടിലെത്തിയപ്പോൾ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ട യുവ സൈനികൻ ഷിജിന് ഔദ്യോഗിക സൈനിക ബഹുമതികളോടെ ജന്മനാട് യാത്രാമൊഴി നൽകി. കാഞ്ഞങ്ങാട് അത്തിക്കോത്തെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വൻ ജനാവലി പങ്കെടുത്തു.
ജില്ലയിലെ വിമുക്ത ഭടന്മാരുടെയും സൈനികരുടെയും കൂട്ടായ്മയായ ‘സോൾജിയേഴ്സ് ഓഫ് കെ എൽ 14 വെൽഫെയർ സൊസൈറ്റി’യുടെ നേതൃത്വത്തിലാണ് അന്തിമോപചാര ചടങ്ങുകൾ ഏകോപിപ്പിച്ചത്. കോഴിക്കോട് 151 ബി.എസ്.എഫ് ബറ്റാലിയനിലെ സുബേദാർ മേജർ പി. ഹാകൈപ്, സബ് ഇൻസ്പെക്ടർ സുർജിത് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സൈനിക സംഘം മൃതദേഹത്തിൽ ഔദ്യോഗിക ബഹുമതികളോടെ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് സൈന്യത്തിന്റെ ആചാരവെടിയോടെയായിരുന്നു സംസ്കാരം.
സോൾജിയേഴ്സ് ഓഫ് കെ എൽ 14 വെൽഫെയർ സൊസൈറ്റിക്ക് വേണ്ടി പ്രസിഡന്റ് ഇ. ശശിധരൻ ഭൗതികദേഹത്തിൽ റീത്ത് സമർപ്പിച്ചു. പരേതനായ ബാബുവിന്റെയും ചിറ്റയുടെയും മകനാണ് ഷിജിൻ. ഭാര്യ: വൈഷമ്യ. മകൻ: ലിയോ സിജിൻ.












Leave a Reply