‘ദിൽസെ ദിവാലി’: ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകളുമായി കാസർകോട് ബിന്ദു ജ്വല്ലറി

കാസർകോട്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ സ്വർണാഭരണ വ്യാപാര ശൃംഖലയായ ബിന്ദു ജ്വല്ലറി. 40 വർഷത്തെ പാരമ്പര്യമുള്ള ബിന്ദു ജ്വല്ലറിയിൽ ‘ദിൽസെ ദിവാലി’ (Dilse Diwali) എന്ന പേരിൽ നവംബർ 6, 7, 8 തീയതികളിലാണ് പ്രത്യേക ഓഫറുകൾ ലഭ്യമാവുക.

ആഘോഷ വേളയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കായി പണിക്കുറവിൽ (Making Charges) 30 ശതമാനം വരെ ഇളവാണ് ഒരുക്കിയിട്ടുള്ളത്. പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുന്നവർക്കായി (Old Gold Exchange) ഗ്രാമിന് 100 രൂപ അധിക മൂല്യവും ലഭിക്കും. കൂടാതെ, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ കാരറ്റിന് 10,000 രൂപയുടെ ആകർഷകമായ കിഴിവും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

കുരുന്നുകൾക്കും മുതിർന്നവർക്കുമായി സൗജന്യ കാതുകുത്ത് (Free Ear Piercing) സൗകര്യവും ഓഫർ ദിവസങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. നവംബർ 6, 7, 8 തീയതികളിൽ ഓരോ ദിവസവും ഷോറൂമിൽ നിന്ന് ആദ്യം പർച്ചേയ്‌സ് ചെയ്യുന്ന ആദ്യ 10 ഉപഭോക്താക്കൾക്ക് സൗജന്യ വെള്ളി നാണയം (Free Silver Coin) സമ്മാനമായി നൽകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഓഫറുകൾക്ക് നിബന്ധനകൾ ബാധകമാണ് (T&C Apply).

Leave a Reply

Your email address will not be published. Required fields are marked *