മൊഗ്രാൽ പുത്തൂർ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കടവത്ത് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. കടവത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തലും സംസ്ഥാന സമ്മേളന പ്രചാരണ ഫ്ലക്സ് സ്ഥാപിക്കലും നടന്നു.
യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷദീദ് കടവത്ത്, ശാഖാ പ്രസിഡൻ്റ് ജംഷീർ കടവത്ത്, സെക്രട്ടറി സവാദ് കടവത്ത്, ഒന്നാം വാർഡ് സെക്രട്ടറി കാദർ കടവത്ത്, യൂത്ത് ലീഗ് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ഷമീം കടവത്ത്, അബ്ബാസ് കടവത്ത്, അഷറഫ് കടവത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.













Leave a Reply