സംസ്ഥാന മാസ്‌റ്റേർസ് അത്‌ലറ്റിക് മീറ്റിൽ 4 സ്വർണ്ണവും ഒരു വെള്ളിയും; കാസർകോടിന് അഭിമാനമായി ആയിഷത്ത് താഹിറ

കാസർകോട്: കൊച്ചിയിൽ സമാപിച്ച മലയാളി മാസ്‌റ്റേർസ് സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ മിന്നും പ്രകടനവുമായി കാസർകോടിൻ്റെ അഭിമാനമായി പി. ആയിഷത്ത് താഹിറ. 30 വയസ്സിനു മുകളിലുള്ള വനിതകളുടെ വിഭാഗത്തിൽ മാറ്റുരച്ച താഹിറ നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കി.

200 മീറ്റർ, 400 മീറ്റർ വ്യക്തിഗത ഇനങ്ങളിലും, 4×100 മീറ്റർ, 4×400 മീറ്റർ റിലേ മത്സരങ്ങളിലുമാണ് താഹിറ സുവർണ്ണ നേട്ടം കൈവരിച്ചത്. 31.40 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 200 മീറ്ററിൽ ഒന്നാമതെത്തിയത്. ഇതിനുപുറമെ 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും സ്വന്തമാക്കി.

മുൻകൂട്ടിയുള്ള ചിട്ടയായ പരിശീലനങ്ങളോ പ്രൊഫഷണൽ സൗകര്യങ്ങളോ ഇല്ലാതെ സ്വന്തം ഇച്ഛാശക്തികൊണ്ടുമാത്രമാണ് താഹിറ ഈ സുവർണ്ണ നേട്ടങ്ങൾ കൊയ്തത് എന്നത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.

ഷേണി, മണിയംപാറ, പെർദന സ്വദേശിയും മുൻ സ്റ്റേറ്റ് കബഡി താരവുമായ റസാഖിൻ്റെ മകളാണ് ആയിഷത്ത് താഹിറ. ബോവിക്കാനം ആലൂരിലെ ജംഷീദാണ് ഭർത്താവ്. കായികരംഗത്ത് വലിയ നേട്ടം കൈവരിച്ച താഹിറയെ തേടി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *