കാസർകോട് കെഎസ്‌യു ജില്ലാ പ്രസിഡന്റിനും വിദ്യാർഥിക്കും നേരെ ഉണ്ടായ ആക്രമണം: ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

നീലേശ്വരം: കാസർകോട് കെഎസ്‌യു ജില്ലാ പ്രസിഡന്റിനും വിദ്യാർഥിക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. ചായ്യോത്ത് സ്വദേശി ഷിബിനെയാണ് (25) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, വിദ്യാർഥി അതുൽ റാം എന്നിവർക്ക് നേരെ ഇന്നലെയാണ് ആക്രമണമുണ്ടായത്. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വെച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.

സ്കൂളിന് മുന്നിൽ വെച്ച് ജവാദ് പുത്തൂരിനെയും അതുൽ റാമിനെയും തടഞ്ഞുനിർത്തിയ സംഘം കൈകൊണ്ടും മരവടി, കൈവള തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചും മർദിക്കുകയും ചവിട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *