യൂത്ത് കോൺഗ്രസ് ഉദുമ മണ്ഡലം മുൻ പ്രസിഡന്റ് ഐ.എസ്. വസന്തൻ അന്തരിച്ചു

കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം മുൻ പ്രസിഡന്റും പടുപ്പ് ക്ഷീരോൽപാദക സംഘം സെക്രട്ടറിയുമായിരുന്ന ബന്തടുക്ക സ്വദേശി ഐ.എസ്. വസന്തൻ (38) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പൊതുപ്രവർത്തന രംഗത്തും സഹകരണ മേഖലയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച സംഘാടകനായിരുന്നു.

ഭൗതികശരീരം ശനിയാഴ്ച രാവിലെ ബന്തടുക്ക പ്രിയദർശിനി മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഈയൂന്തലത്തുള്ള വസതിയിൽ എത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *