ചെറുവത്തൂർ: ചെറുവത്തൂർ – ചീമേനി തളിയമ്മാട റോഡിൽ നാളെ (സെപ്റ്റംബർ 16) മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 15 വരെയാണ് റോഡിൽ ഭാഗികമായി നിയന്ത്രണം ഉണ്ടാവുക.
റോഡിലെ കൾവർട്ട് നിർമ്മാണവും ഡ്രൈനേജ് പ്രവൃത്തികളും നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് നീലേശ്വരം പൊതുമരാമത്ത് (PWD) നിരത്ത് വിഭാഗം അറിയിച്ചു.
നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുജനങ്ങളുടെയും യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഭാഗത്തുനിന്ന് പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ വഴി പോകുന്ന വാഹനങ്ങൾ നിർദ്ദിഷ്ട സമയങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.













Leave a Reply