കാഞ്ഞങ്ങാട്: സെപ്റ്റംബർ മാസം കുട്ടികളിലെ ക്യാൻസർ ബോധവൽക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് കുടുംബാംഗങ്ങൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വയനാട്ടിലെ ബാണാസുര മൗണ്ടൈൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന പരിപാടിയിൽ ലയൺസ് മുൻ സോൺ ചെയർപേഴ്സൺ അൻവർ ഹസൻ ക്ലാസിന് നേതൃത്വം നൽകി.
കുട്ടികളിലെ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം, ലഭ്യമായ ആധുനിക ചികിത്സാരീതികൾ, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കുടുംബങ്ങളിൽ കൃത്യമായ ആരോഗ്യ അവബോധം ഉണ്ടാക്കിയെടുക്കുന്നതിലൂടെ രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനും ഫലപ്രദമായ ചികിത്സയിലൂടെ കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഷക്കത്തലി എ.കെ. അധ്യക്ഷത വഹിച്ചു. നൗഷാദ് സി.എം. സ്വാഗതവും ക്ലബ് സെക്രട്ടറി ശ്രീകുമാർ പള്ളഞ്ചി നന്ദിയും രേഖപ്പെടുത്തി. ക്ലബ്ബിന്റെ സാമൂഹിക-ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.













Leave a Reply