കാസർകോട് ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാതയിൽ വിള്ളൽ
കണ്ടെത്തിയ സംഭവത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച ആർഡിഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ച കാലവർഷത്തിൽ ദുരന്തം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിന് റിപോർട്ട് സമർപ്പിക്കും.
നിർമാണത്തിലെ അപാകതകൾ ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക വിദഗ്ധർ പരിശോധിച്ച് കാലവർഷത്തിനു മുൻപ് തുടർനടപടി സ്വീകരിക്കണം. തുടർന്ന് നിർമാണത്തിൽ വീഴ്ച സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. കാഞ്ഞങ്ങാട് ആർഡിഒ കെ.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത് റവന്യു ഡിവിഷനൽ ഓഫിസർ കൺവീനറും തഹസിൽദാർ, പൊതുമരാമത്ത്
പഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ, ജിയോളജിസ്റ്റ്, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ, ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
‘കാലവർഷത്തിൽ ദേശീയപാതയിൽ ദുരന്തം ഉണ്ടാകരുത്’; കർശന നടപടിക്ക് നിർദേശം നൽകി കലക്ടർ അർജുൻ പാണ്ഡ്യൻ













Leave a Reply