താനെ: മുംബൈയില്‍ യുവതിയെ പിന്തുടര്ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി. വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയില്‍ ആണ് സംഭവം. വെടിവെച്ച മലയാളിയായ ജയന് ശിവാനന്ദന് നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമന് തായ് ചവാന് ഹിന്ദി പ്രൈമറി സ്കൂളിന് മുന്നില്‍ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ മലയാളിയായ ജയന് എന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
യുവതിയെ പിന്തുടര്ന്ന് ലൈംഗികാതിക്രമം; 3 യുവാക്കളെ മലയാളി വെടി വെച്ച് വീഴ്ത്തി, ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
















Leave a Reply