ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡി എം ഒ

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡി എം ഒ റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സൂപ്രണ്ടിനോട് നിര്‍ദേശിച്ചു. സംഭവത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് അച്ഛന്റെ പരാതിയിലാണ് ഡി എം ഒ റിപ്പോര്‍ട്ട് തേടിയത്. കുട്ടി ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടര്‍മാര്‍ കണ്ടത്. പുലര്‍ച്ചെ രണ്ടരയോടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും അച്ഛന്‍ ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി രംഗത്തെത്തിയിരുന്നു. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ ഭാ?ഗത്ത് നിന്നും വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *