ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായ രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം നാളെ നടക്കും. ആര്‍ട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങളെയും വഹിച്ചുകൊണ്ട് എസ്എല്‍എസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.54ന് കുതിച്ചുയരും. നാല് ചാന്ദ്ര യാത്രികരും അവസാനവട്ട ഒരുക്കത്തിലാണ്. ഭൂമിയില്‍ നിന്ന് പുറപ്പെട്ട് ചന്ദ്രനെ ചുറ്റി 10 ദിവസം കൊണ്ട് തിരികെയെത്തുകയാണ് ആര്‍ട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ ലക്ഷ്യം.
54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന് ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം നാളെ
















Leave a Reply