ന്യൂഡല്‍ഹി: വിമാന ഇന്ധന നിരക്ക് ഇരട്ടിയിലേറെ ഉയര്‍ന്നതോടെ വിമാന ടിക്കറ്റ് ചാര്‍ജുകളും ഉയര്‍ന്നേക്കും. വിമാന ഇന്ധനമായ ടര്‍ബൈന്‍ ഇന്ധന (എടിഎഫ്) വില ചരിത്രത്തിലാദ്യമായി 2 ലക്ഷംരൂപ കടന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധന നിരക്കില്‍ വര്‍ദ്ധനവ് വന്നിരുന്നെങ്കിലും ഇതാദ്യമായാണ് നിരക്ക് ഇത്രയും അധികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വര്‍ദ്ധിച്ചു. ഇതിന് മുന്‍പ് റഷ്യ യുക്രൈന്‍ യുദ്ധകാലത്തായിരുന്നു ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന നിരക്ക്.
ഇന്ത്യയില്‍ വിമാന ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍; വിമാന ടിക്കറ്റ് ചാര്‍ജ് ഉയരും
















Leave a Reply