സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വന്‍ ആശ്വാസം. ഇന്നലെ ചാഞ്ചാട്ടമുണ്ടായിരുന്ന വിപണിയിലാണ് ഇന്നത്തെ വന്‍ ഇടിവ്. രാവിലെ 880 രൂപ കുറഞ്ഞ വിപണിയില്‍ വൈകീട്ട് 600 രൂപ വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുറവ്.

ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,12,160 രൂപയായി താഴ്ന്നു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഉണ്ടായ നേരിയ അയവും സ്വര്‍ണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *