കാഞ്ഞങ്ങാട്: ദിവസങ്ങൾക്ക് മുൻപ് പയ്യന്നൂരിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെറുത്തൂർ എ.ഇ.ഒ. ഓഫീസിന് സമീപം താമസിക്കുന്ന കെ. വിനോദിനി (51) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ഈ മാസം 15-നായിരുന്നു അപകടം. പയ്യന്നൂർ കൊത്തായിമുക്കിൽ വെച്ച് വിനോദിനി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെന്റിലേറ്ററിലടക്കം തീവ്രപരിചരണത്തിൽ തുടരവെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
പരേതനായ കൂത്തൂർ ബാലകൃഷ്ണന്റെയും കഞ്ചിയിൽ പദ്മിനിയുടെയും മകളാണ്. റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായ പി. പത്മനാഭനാണ് ഭർത്താവ്.
മക്കൾ: ആരതി (ഗൾഫ്), അഭിഷേക് (എറണാകുളം). മരുമകൻ: വൈശാഖ് (ദുബായ്). സഹോദരങ്ങൾ: കെ. ഇന്ദു (നീലേശ്വരം), കെ. ഗീതാഞ്ജലി (അധ്യാപിക, കരിമ്പിൽ ഹൈസ്‌കൂൾ, കുമ്പളപ്പള്ളി), പരേതനായ കെ. വത്സരാജ്.














Leave a Reply