ഉപ്പളയിലെ ഓട്ടോ പാർക്കിങ് പ്രതിസന്ധി: ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിക്ക് നിവേദനം നൽകി

ഉപ്പള: ദേശീയപാതാ വികസനത്തെ തുടർന്ന് ഉപ്പള ടൗണിൽ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് സൗകര്യമില്ലാതെ തൊഴിലാളികളും യാത്രക്കാരും നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിക്ക് ഓട്ടോ ഡ്രൈവർമാർ നിവേദനം നൽകി.

ടൗണിൽ ഓട്ടോകൾ നിർത്തിയിടാനും യാത്രക്കാർക്ക് സുരക്ഷിതമായി കയറാനും സാധിക്കാത്തത് കടുത്ത യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ടെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടി. ഡ്രൈവർമാരുടെ പരാതിയെ തുടർന്ന് ഉപ്പള ടൗണിലെ ഓട്ടോ സ്റ്റാൻഡ് സന്ദർശിച്ച എം.എൽ. അശ്വിനി, നിലവിലെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി. വിഷയം ബന്ധപ്പെട്ട ദേശീയപാത അതോറിറ്റിയുടെയും മറ്റ് ഉന്നത അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തി അനുയോജ്യമായ പരിഹാരം കാണാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അവർ തൊഴിലാളികൾക്ക് ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *