കാസർകോട്: കാഞ്ഞങ്ങാട് – കാസർകോട് സംസ്ഥാന പാതയിൽ ഒക്ടോബർ ഒന്ന് മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
എം.ജി റോഡ് മുതൽ ചന്ദ്രഗിരി പാലം വരെയും, ബേക്കൽ പാലം മുതൽ ബേക്കൽ ജങ്ഷൻ വരെയുമുള്ള ഭാഗങ്ങളിലാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
നിയന്ത്രണങ്ങളുടെ ഭാഗമായി വലിയ വാഹനങ്ങൾ ദേശീയപാത വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. യാത്രക്കാർ ഇതുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.














Leave a Reply