നീലേശ്വരം: നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ അക്രമം നടത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. പേരോൽ സ്വദേശി സി. സുധീഷിനെയാണ് നീലേശ്വരം പൊലീസ് ബംഗളൂരുവിൽ വെച്ച് പിടികൂടിയത്. നീലേശ്വരം ഇൻസ്പെക്ടർ സാബുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സി. സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം ഓണദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ സംഘം ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. രോഗിയെ ഉടൻ പരിശോധിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. തുടർന്ന് ആശുപത്രിയിലെ വീൽചെയറുകളും ലൈറ്റുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സംഘം അടിച്ചുതകർത്തു. അക്രമത്തിൽ ആശുപത്രിക്ക് ഏകദേശം 32,000 രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളായ നവനീത്, ശരത് എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി സുധീഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി വരികയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുധീഷിനെതിരെ മുൻപും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻപ് കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു.














Leave a Reply