മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ മലപ്പുറത്ത് അപകടത്തിൽപ്പെട്ടു. വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ എംഎൽഎയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിലാണ് അപകടം നടന്നത്. തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോവുകയായിരുന്നു എംഎൽഎ. ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.
എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ തൊട്ടുപിന്നാലെ എത്തിയ മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ കാറുകളിലുണ്ടായിരുന്ന കുടുംബങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.















Leave a Reply