കേരളത്തിന്റെ 29-ാം മത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം മത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ അര്‍ളേക്കര്‍ തമിഴ്നാട് ഗവര്‍ണറായി പോയതിനെതുടര്‍ന്നാണ് ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണറായി എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *