കണ്ണൂർ: മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ വാഹനം തെന്നി വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കാപ്പാട് പള്ളിപ്പൊയിൽ കെ.പി. ഹൗസിൽ കെ.പി. ആഷിഫിന്റെയും കടലായി ഷരീഫാസിൽ മുനീറയുടെയും മകൾ അയ്‌സൽ മറിയം (5) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിപ്പൊയിൽ മഹാത്മാ മന്ദിരത്തിന് സമീപമായിരുന്നു അപകടം. മാതാവ് മുനീറയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെയും മാതാവിനെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അയ്‌സൽ മറിയത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
പള്ളിപ്പൊയിൽ മാച്ചേരി മാപ്പിള എൽ.പി. സ്കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച അയ്‌സൽ മറിയം. പരിക്കേറ്റ മാതാവ് മുനീറ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.















Leave a Reply