ശാരീരിക അസ്വസ്ഥതയെ തുടർന്ന്  ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

നീലേശ്വരം: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മടിക്കൈ കാലിച്ചാംപ്പൊതി, കണ്ണിപ്പാറ കുണ്ടുകര സ്വദേശി കെ. പ്രദീപൻ (42) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയോടെയാണ് വീട്ടിൽ വെച്ച് പ്രദീപന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനാണ്.

പരേതനായ ചോയ്യമ്പുവിന്റെയും ജാനകിയുടെയും മകനാണ്.

സഹോദരങ്ങൾ: പ്രഭാകരൻ, ശൈലജ, റീന, പ്രമോദ് (ഓട്ടോ ഡ്രൈവർ).

Leave a Reply

Your email address will not be published. Required fields are marked *