കാസർകോട് PIT NDPS ആക്ട് പ്രകാരം കരുതൽ തടങ്കൽ; ലഹരി കേസുകളിലെ സ്ഥിരം പ്രതി മുഹമ്മദ് അഷ്റഫ് അറസ്റ്റിൽ

കാസർകോട്: ജില്ലയിൽ ലഹരി മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി പോലീസ്. തുടർച്ചയായി ലഹരി കേസുകളിൽ പ്രതിയാകുന്നവരെ വിചാരണ കൂടാതെ തടങ്കലിലാക്കാൻ അനുമതി നൽകുന്ന PIT NDPS (Prevention of Illicit Traffic in Narcotic Drugs and Psychotropic Substances) ആക്ട് പ്രകാരം കാസർഗോഡ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
മൊഗ്രാൽപുത്തൂർ എടച്ചേരി ശാസ്‌താനഗർ സ്വദേശി മുഹമ്മദ് അഷ്റഫ് എ. എം (26) ആണ് അറസ്റ്റിലായത്. കാസർഗോഡ് പോലീസ് ഇൻസ്പെക്‌ടർ നളിനാക്ഷൻ പി, സബ് ഇൻസ്പെക്ടർ മൗഷമി സി. ആർ, സി.പി.ഒ മാരായ വിജിത്ത്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
പ്രധാന കേസുകൾ:
മേൽപറമ്പ്, കുമ്പള സ്റ്റേഷൻ പരിധികളിലായി അതീവ ഗൗരവകരമായ മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്:

  • വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് ശേഖരം: മേൽപറമ്പ് പി.എസ് (Cr No. 776/24) – NDPS ആക്ട് 22(c).
  • വിൽപ്പനയും ഗൂഢാലോചനയും: കുമ്പള പി.എസ് (Cr No. 966/25) – വകുപ്പുകൾ 22(c), 8(c), 29.
  • മയക്കുമരുന്ന് ഉപയോഗം: കുമ്പള പി.എസ് (Cr No. 115/22) – വകുപ്പ് 27(b).
    ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *