തിരുവനന്തപുരം: വിവാദമായ മാസപ്പടി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചാണ് കേസ് അന്വേഷിക്കുക. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് അന്വേഷണം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. തുടർന്ന് എസ്.ഐ.ടി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിർദേശം നൽകി.
കേന്ദ്ര ഏജൻസിയായ ഇ.ഡി ശേഖരിച്ച സുപ്രധാന വിവരങ്ങളും കണ്ടെത്തലുകളും സംസ്ഥാന സർക്കാരിന് കൈമാറിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നിർണായക നീക്കം. അന്വേഷണസംഘം ഉടൻ തന്നെ പ്രാഥമിക നടപടികൾ ആരംഭിക്കും.
















Leave a Reply