പയ്യന്നൂർ: പിലാത്തറയിലുണ്ടായ വാഹനാപകടത്തിൽ പത്തൊമ്പതുകാരൻ മരിച്ചു. പയ്യന്നൂർ മണിയറ സ്വദേശി കെ.പി. അജ്‌നാസ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് പിലാത്തറ സ്റ്റീൽ ലൈനിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം.
പിലാത്തറയിൽ നിന്നും മാതമംഗലം ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു അജ്‌നാസ്. ഈ സമയം എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്‌നാസിനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കണ്ടോന്താറിലെ മോഹനനും (54) പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്.
എം.കെ. ഗഫൂർ – കെ.പി. റുബൈല ദമ്പതികളുടെ മകനാണ് അന്തരിച്ച അജ്‌നാസ്. സഹോദരങ്ങൾ: റാബിയ, അഫ്നാൻ. മരണവാർത്ത അറിഞ്ഞതോടെ മണിയറ ഗ്രാമം ഒന്നടങ്കം കണ്ണീരിലായി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പയ്യന്നൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: 19-കാരന് ദാരുണാന്ത്യം















Leave a Reply